വേണം... അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരം രഹിത പാത. വേണം....

വേണം... അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരം രഹിത പാത. വേണം....
Aug 3, 2024 01:14 PM | By PointViews Editr


മാനന്തവാടി: പ്രകൃതി ദുരന്തങ്ങളിൽ ഒറ്റപ്പെട്ട് പോകുന്ന വയനാട് ജില്ലയെയും കണ്ണൂർ ജില്ലയെയും തമ്മിൽ ബന്ധിപ്പിച്ച് രക്ഷപ്രവർത്തനം സുഗമവും വേഗത്തിലാക്കാൻ സാധിക്കുന്ന കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരം രഹിത പാത എന്ന ആവശ്യം ഇനിയെങ്കിലും പരിഗണിക്കണമെന്ന് നാട്ടുകാർ.

             പ്രകൃതിദുരന്തത്തിൽ പെട്ട് വിണ്ടുകീറി തകർന്നു വീഴാൻ ആയ തലശ്ശേരി നെടുംപൊയിൽ മാനന്തവാടി ബാവലി അന്തർ സംസ്ഥാന പാത ഇനി സുരക്ഷിതമായി ഉപയോഗിക്കാനാകും എന്ന് കരുതാനാകില്ല. വയനാട്ടിലെ ദുരന്തമുഖത്തേക്ക് സഹായമെത്തിക്കാൻ പ്രധാനമായി ഇപ്പോൾ ഉപയോഗിക്കുന്നത് കണ്ണൂരിൽ നിന്നുള്ള കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിനെയും . കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം റോഡിനെയുമാണ്.

                         കണ്ണൂരുമായി ബന്ധിപ്പിക്കുന്ന തലശ്ശേരി നെടുംപൊയിൽ മാനന്തവാടി ബാവലി അന്തർ സംസ്‌ഥാന പാതയും ഇപ്പോൾ അപകടാവസ്‌ഥയിലുമാണ്. ഇതിൽ തലശ്ശേരി ബാവലി റോഡിൽ ഉണ്ടായിട്ടുള്ള വിള്ളൽ കനത്ത ഭീഷണിയായി മാറിയിട്ടുണ്ട് 2022 ൽ ഉരുൾപൊട്ടി ഈ റോഡിൽ വിള്ളൽ ഉണ്ടാകുകയും ചിലയിടങ്ങൾ ഒലിച്ചു പോയി മാസങ്ങളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നതാണ്. സോയിൽ പൈപ്പിങ് ദുരന്തത്തിനും സാധ്യത നിലനിൽക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.അനിശ്‌ചിത കാലത്തേക്ക് റോഡ് അടച്ചിട്ടു കഴിഞ്ഞു.

               കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലും എല്ലാ മഴക്കാലത്തും മണ്ണിടിഞ്ഞ് വീണ് തടസ്സങ്ങൾ പതിവാണ്. ഇതിന് പുറമേ പാറ വീഴുകയും ചെയ്യുന്നു. ഇത്തവണയും പാറ വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പല തവണ മണ്ണിടിഞ്ഞു വീണും തടസ്സങ്ങൾ ഉണ്ടായി. ഈ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ സമാന്തര ഗതാഗത സംവിധാനങ്ങളെ കുറിച്ച് വേഗത്തിൽ ചിന്തിക്കേണ്ടതുണ്ട്. സാഹചര്യത്തിൻ്റെ പ്രാധാന്യവും ആവശ്യകതയും കണക്കിലെടുത്ത് കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരം രഹിത പാത നിർമിക്കണം എന്ന അഭിപ്രായം വീണ്ടും ശക്തമാകുന്നു.

                    രണ്ടാഴ്‌ച മുൻപ് ഈ പാതയുടെ നിർമാണം സംബന്ധിച്ച് സണ്ണി ജോസഫ് എംഎൽഎ നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. തലപ്പുഴ റോഡിൻ്റെ നിർമാണ വിഷയം പരിഗണനയിൽ ഇല്ല എന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകിയത്. തൊട്ടുപുറകെയാണ് വയനാട് ദുരന്തമെത്തിയത്. കനത്ത മഴ തുടർന്നപ്പോൾ അവശേഷിക്കുന്ന ബോയ്സ് ടൗൺ റോഡിലും മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന് ഭയന്നാണ് രക്ഷാപ്രവർത്തനത്തിനുള്ള സംഘങ്ങൾ ചുരം കയറിയത്. വയനാട്ടിലേക്കുള്ള മറ്റ് ചില പാതകൾ ഉപയോഗയോഗ്യമല്ലാതാകുകയും ബോയ്സ് ടൗൺ റോഡ് തടസ്സപ്പെടാൻ സാധ്യത വർധിക്കുകയും ചെയ്തതോടെ തലപ്പുഴ റോഡ് നിർമ്മിക്കുക എന്നത് ഭാവിയിലേക്ക് ആവശ്യമാണ് എന്ന ആശയത്തിന് പ്രസക്തി വർധിച്ചു.

                          നിർമാണ ചെലവ് കുറഞ്ഞതും കൊടും വളവുകളോ വൻ ചുരങ്ങളോ ഇല്ലാത്തതും ആയ ഈ റോഡ് ഉടൻ നിർമാണം തുടങ്ങണം എന്നാണ് ആവശ്യമുയരുന്നത്. കണ്ണൂർ സൈനിക ക്യാപിലെ കരസേന, ഏഴിമലയിൽ നിന്ന് നാവിക സേന, മെഡിക്കൽ സംഘങ്ങൾ, കണ്ണൂർ വിമാനത്താവളം വഴി എത്തുന്ന പ്രത്യേക ഫോഴ്‌സ്, ഉപകരണങ്ങൾ, കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൊലീസ്, ഫയർ ഫോഴ്‌സ്, റസ്‌ക്യൂ സംഘങ്ങൾ എന്നിവയ്‌ക്കെല്ലാം പ്രകൃതി ദുരന്തങ്ങളെയും തടസ്സങ്ങളെയും ഭയപ്പെടാതെ എത്തിപ്പെടാൻ ഈ തലപ്പുഴ 44-ാം മൈൽ റോഡ് ഉപകാരപ്പെടും.


                  നാല് പതിറ്റാണ്ട് മുൻപ് ഈ റോഡ് നിർമിക്കുന്നതിന് കൊട്ടിയൂർ പഞ്ചായത്തിന് സ്‌ഥലം ലീസിന് നൽകുകയും റോഡ് നിർമിക്കുകയും ചെയ്ത‌ിരുന്നു.എന്നാൽ പിന്നീട് വനം വകുപ്പ് ഏകപക്ഷീയമായി ലീസ് നിരസിക്കുകയും റോഡ് അടയ്ക്കുകയും ചെയ്‌തു. മോൻസ് ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ 2009 ലെ ബജറ്റിൽ ഈ റോഡിനായി 14 കോടി രൂപ വകയിരുത്തുകയും ചെയ്‌തിരുന്നു. 2017 ൽ റോഡിൻ്റെ സാധ്യത പഠിക്കാനും റിപ്പോർട്ട് ചെയ്യാനും പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയിരുന്ന ജി.സുധാകരൻ നിർദേശം നൽകിയിരുന്നു. എന്നാൽ വനഭൂമിയിൽ നിർമാണത്തിന് അനുമതി ലഭിക്കില്ല എന്ന ന്യായം പറഞ്ഞ് പൊതുമരാമത്ത് വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥർ റോഡിന് തടസ്സം നിൽക്കുകയായിരുന്നു മാവോയിസ്‌റ്റ് സാന്നിധ്യ പ്രദേശങ്ങളിൽ വനഭൂമിയിലെ നിർമാണങ്ങൾക്ക് വനം പരിസ്ഥിതി നിയമങ്ങൾ ബാധകമല്ലെന്ന് ഡോ. മൻമോഹൻ സിംഗ് സർക്കാരിൻ്റെ കാലത്ത് പ്രഖ്യാപിച്ചിരുന്നു. സർക്കാർ തലത്തിലുള്ള യൂസർ ഏജൻസി അപേക്ഷ നൽകിയാൽ വനഭൂമി വിട്ടു കിട്ടുമെന്ന വ്യവസ്ഥ ഉണ്ടായിരിക്കുമ്പോഴും ഉദ്യോഗസ്‌ഥർ തടസ്സം നിൽക്കുന്നതായിരുന്നു ഈ ചുരം രഹിത പാത സാധ്യാമാകാത്തതിന് കാരണമായത്. പ്രകൃതി ക്ഷോഭത്തിൽ ഗുരുതരമായ തടസ്സം ഉണ്ടാകാതിരുന്നതിനാൽ ആണ് ഇത്തവണ വയനാട്ടിലേക്ക് രക്ഷാ പ്രവർത്തനത്തിന് ബോയ്‌സ് ടൗൺ റോഡിലൂടെ എത്തിച്ചേരാൻ ഒരു പരിധി വരെ സാധിച്ചത്. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉള്ള റോഡായി ബോയ്‌സ് ടൗൺ റോഡിനെ പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും റോഡിൻ്റെ സുരക്ഷ സംബന്ധിച്ച് സംശയം നിൽനിൽക്കുന്നതിനാൽ യോജിച്ച എൻജിനീയറിങ് സാധ്യത തിരയുകയാണ് റോഡ് ഫണ്ട് ബോർഡ്. ഇതിൻ്റെ പണികൾ നടത്തുന്നതിന് ഒപ്പം സമാന്തരമായി കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരം രഹിത പാതകൂടി നിർമിക്കേണ്ടത് ഭാവിയിലേക്ക് ഉപകാരപ്രദമായിരിക്കും എന്നാണ് കണ്ണൂരിലെയും വയനാട്ടിലേയും ജനങ്ങൾ

ചൂണ്ടിക്കാട്ടുന്നത്. കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരം രഹിത പാതയുടെ ആകെ ദൂരം 8.350 കിലോമീറ്റർ ആണ്. ഇതിൽ വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിൽ 3.600 കിലോമീറ്ററും കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിൽ 3.450 കിലോമീറ്ററുമാണ് ദൂരം. 1.300 കിലോമീറ്റർ വനഭൂമിയാണ്. ഇരു ഭാഗത്തുമായി 3.300 കിലോമീറ്റർ ദൂരം ടാറിങ്ങും ഉള്ളതാണ്. 40 വർഷം മുൻപ് മരങ്ങൾ വെട്ടി മാറ്റി 8 മീറ്റർ വീതിയിൽ നിർമിച്ച റോഡിൽ കാട് മൂടിയിട്ടുണ്ട് എങ്കിലും വൃത്തിയാക്കുന്ന പക്ഷം ഗതാഗത യോഗ്യമാക്കാൻ കഴിയും. പക്ഷെ അതിനു പോലും വനം, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥരും കാര്യങ്ങൾ പഠിക്കാത്ത രാഷ്ട്രീയക്കാരും ചേർന്ന് തടയിടുകയാണ്. പ്രധാനമന്ത്രിയുടെ റോഡ് വികസന പദ്ധതിയിലേക്കും ഈ റോഡ് ശുപാർശ ചെയ്യപ്പെട്ടിരുന്നു. പരിശോധനയും നടത്തിയിരുന്നു. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ്റെ മരണത്തെ തുടർന്ന് വീണ്ടും തുറക്കാത്ത നിലയിലായി മാറിയിരിക്കുന്നു. റോഡ് നിർമിക്കുന്നതിന് എതിർപ്പുമായി വനം വകുപ്പ് മുന്നിൽ നിൽക്കുമ്പോഴും നിലവിലുള്ള കാട്ടുവഴി വനം വകുപ്പ് ഉദ്യോഗസ്‌ഥർ ഉപയോഗിക്കുന്നുണ്ട്. ഒപ്പം, മാവോയിസ്റ്റുകൾ നിരന്തരം വന്നു പോകാനും ഈ വഴി തന്നെ ഉപയോഗിക്കുന്നു. ആരൊക്കെ നിയമവിരുദ്ധമായി ഈ മാർഗ്ഗത്തിൽ പോയാലും കുഴപ്പമില്ല, പൊതുജനത്തിന് ഉപകാരപ്പെടുന്ന ഒരു റോഡ് ഉണ്ടാകരുത് എന്ന ഒറ്റ ലക്ഷ്യം. മാത്രമാണ് വനം വകുപ്പിൻ്റെ നിലപാടിൽ നിന്ന് വ്യക്തമാകുന്നത്. 

          വിഷയം ഉന്നയിച്ചാൽ പോലും എതിർക്കണം എന്ന് വനം - പൊതുമരാമത്ത് വകുപ്പുകളുമായി ചേർന്നുള്ള ആർക്കൊക്കെയോ നിർബന്ധം ഉള്ളതു പോലെ തോന്നും വഴി മുടക്കാൻ അവർ നിരത്തുന്ന ന്യായീകരണങ്ങൾ കേൾക്കുമ്പോൾ .

should Ambayathode Thalapuzha 44th mile pass free route.

Related Stories
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
Top Stories